എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ ഡി സുപ്രീംകോടതിയില്‍
ന്യൂഡൽഹി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ശിവശങ്കറിന് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കും എന്നാണ് ഇഡിയുടെ വാദം.
തിരുവനന്തപുരം എസ് ബി ഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപയും ആയി ബന്ധപ്പെട്ട കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ ആണ്. ശിവശങ്കരൻ ജാമ്യത്തിൽ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴി വയ്ക്കും. ഇത് വരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
കസ്റ്റംസും ഇഡിയും രജസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്.