Politics
കെ.വി തോമസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിച്ചു. കാസര്‍കോട്ടെ മുതിര്‍ന്ന നേതാവും ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ.സി.കെ ശ്രീധരൻ പുതിയ വൈസ് പ്രസിഡന്റാവും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാർട്ടി വിട്ട് എൽഡിഎഫിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഒടുവില്‍ തൃപ്തികരമായ പദവിയെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവച്ചാണ് സോണിയാഗാന്ധി തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. തുടർന്നാണ് പാര്‍ട്ടി വിടാനുള്ള നീക്കത്തില്‍ നിന്നും കെ.വി തോമസ് പിന്‍മാറിയത്.