Politics
പാലായിൽ തന്നെ മത്സരിക്കുമെന്ന് കാപ്പൻ
ന്യൂഡൽഹി : പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി.സി. കാപ്പൻ. ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തില്‍ ശരദ് പവാറും പ്രഫുൽ പട്ടേലുമായി ചർച്ച നടത്തിയ ശേഷം നാളെ തീരുമാനമുണ്ടാകുമെന്ന് മാണി സി കാപ്പന് പറഞ്ഞു. ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫുമായി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. പാലാ എന്‍സിപിക്ക് ഇല്ലായെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാല്‍ എല്‍ഡിഎഫില്‍ ഇല്ലായെന്ന് പറഞ്ഞിട്ടില്ല. നാളെ ശരദ് പവാറുമായി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തും. ഇതിനായി യാത്ര റദ്ദാക്കി പവാര്‍ ദില്ലിയില്‍ തുടരുകയാണെന്നും മാണി സി കാപ്പന് അറിയിച്ചു.