News
മേജർ രവി കോൺഗ്രസിലേക്ക്
കൊച്ചി : സംവിധായകനും നടനുമായ മേജർ രവി കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുത്ത് മേജർ രവി കോൺഗ്രസ്സിൽ ചേരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റുമായും താനുമായും മേജർ രവി ചർച്ചകൾ നടത്തിയന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു മേജർ രവി. കേന്ദ്ര സർക്കാറിന്റെ പല നയങ്ങളെയും നടപടികളെയും അനുകൂലിച്ച് പരസ്യമായി മേജർ രംഗത്തെത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായി അടുത്ത കാലത്ത് അകന്ന മേജർ രവി ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.