News
ട്രക്ക് മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ 15 പേര് മരിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ 15 പേര് മരിച്ചു. തൊഴിലാളികളുമായി പോയ ട്രാക്കാണ് അപകടത്തിൽ പെട്ടത്. ജല്‍ഗാവോണ്‍ ജില്ലയിലെ കിന്ഗാവോണ് ഗ്രാമത്തിലാണ് അപകടം.
മരിച്ചവരില്‍ ഏഴു പുരുഷന്മാരും ആറു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അബോധ, കേര്ഹല, റാവെര്‍ ജില്ലകളില്‍പ്പെട്ടവരാണ് അപകടത്തില്‍ മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.