Top Stories
കോവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ജനീവ : കോവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കോവിഷീൽഡ് വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകി. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സീനാണ് കൊവിഷീൽഡ്.
വാക്സീൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമാണെന്ന് സംഘടന അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലും ഏറ്റവും അനുയോജ്യമെന്നും ഡബ്ല്യുഎച്ച്ഒ വിലയിരുത്തി.