Cinema

വെള്ളാരംകുന്നിലെ വെള്ളിമീനുകളുടെ ചിത്രീകരണം പൂർത്തിയായി

.ജി.എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിച്ച് കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’  കോഴിക്കോട് പന്തീരൻകാവ് , തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

കുടുംബത്തിന്റെ ചുമതലാബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന കുടുംബനാഥനാൽ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങൾ, പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിന്റെ സങ്കീർണതകളും , സ്വാർത്ഥ താത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്റെ മരണം പെട്ടെന്ന് നടക്കാൻ ആഗ്രഹിക്കുന്ന ദുരാർത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം ഇവയൊക്കെ ചർച്ച ചെയ്യുന്ന സിനിമയാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ .

ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ കെ എസ് , മിഥുൻ, രജീഷ് സേട്ടു , ഷിബു നിർമാല്യം, ആലികോയ, ക്രിസ്കുമാർ , ജീവൻ കഴകൂട്ടം, ബാലു ബാലൻ, ബിജുലാൽ , അഞ്ജു നായർ , റോഷ്നി മധു , കുട്ട്യേടത്തി വിലാസിനി, അപർണ്ണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവരാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകളിലെ പ്രധാന താരങ്ങൾ.

ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ , റാംമോഹൻ , രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ്പി ആർ ഓ – അജയ് തുണ്ടത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button