Month: February 2021

  • Top Stories
    Photo of മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് അവരോട് സംവദിച്ച്‌ രാഹുല്‍ ഗാന്ധി

    മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് അവരോട് സംവദിച്ച്‌ രാഹുല്‍ ഗാന്ധി

    കൊല്ലം : മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് അവരോട് സംവദിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലം വാടി കടപ്പുറത്തു നിന്ന് പുലര്‍ച്ചെ കടലിലേക്ക് പോയ രാഹുൽ ഗാന്ധി തിരിച്ചുവന്ന ശേഷം മത്സ്യ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് മത്സ്യത്തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി ആരോപിച്ചു. കടലിനോട് പോരാടി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് മറ്റാർക്കോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് രാവിലെ ഞാൻ എന്റെ സഹോദരന്മാർക്കൊപ്പം കടലിൽ പോയി. തീരത്ത് നിന്ന് ബോട്ടെടുത്ത നിമിഷം മുതൽ തിരിച്ചെത്തും വരെ എന്റെ സഹോദരന്മാർ പോരാടുകയായിരുന്നു. വലിയ വെല്ലുവിളികൾ നേരിട്ടാണ് അവർ മത്സ്യബന്ധനം നടത്തുന്നത്. അവരുടെ അധ്വാനത്തിനുളള പ്രതിഫലം ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതിനായി ട്രോളർ വാങ്ങാൻ ശ്രമിക്കുകയാണ് സർക്കാർ. കേരളത്തിലെ സർക്കാർ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യുന്നതെന്ന് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ഒരുപരിധിവരെ തനിക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിപണയിൽ എണ്ണവില കുറയുമ്പോൾ നമ്മുടെ രാജ്യത്ത് വർധിക്കുയാണ്. പാവപ്പെട്ടവരുടെ കൈയിലുളള പണം മൂന്നോ നാലോ പേരുടെ പോക്കറ്റുകളിലേക്കാണ് പോകുന്നത്. അത് നിങ്ങളുടെ കൈയിൽ തിരിച്ചുവരുന്നതിനായി ഞാൻ പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെയാണ് രാഹുല്‍ കൊല്ലത്ത് എത്തിയത്. പുലര്‍ച്ചെ 5.15 ഓടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി തീരദേശമേഖലയിലെത്തിയത്. വാടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധന വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ കടല്‍യാത്ര. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടശേഷമാണ് രാഹുൽ മടങ്ങിയെത്തിയത്. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികൾ രാഹുലുമായുള്ള സംവാദത്തിൽ പങ്കെടുത്തു.

    Read More »
  • News
    Photo of മാര്‍ച്ച്‌ രണ്ടിന് സംസ്ഥാനത്ത് വാഹന പണിമുടക്ക്

    മാര്‍ച്ച്‌ രണ്ടിന് സംസ്ഥാനത്ത് വാഹന പണിമുടക്ക്

    തിരുവനന്തപുരം : ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ രണ്ടിന് സംസ്ഥാനത്ത് വാഹന പണിമുടക്ക്. മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി, അഡീഷണല്‍ എക്സൈസ് നികുതി, സര്‍ചാര്‍ജ് തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതും സ്വകാര്യ പെട്രോളിയം കമ്ബനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതുമാണ് ഇന്ധനവില വര്‍ധനയ്‌ക്ക്‌ പിന്നിലെന്നും അവര്‍ ആരോപിച്ചു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അഞ്ചു സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം

    കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അഞ്ചു സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം

    ന്യൂഡൽഹി : കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡൽഹി ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം. കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നാണ് അറിയിച്ചത്. വിമാനം, ട്രെയിന്‍ എന്നി ഗതാഗത മാര്‍ഗങ്ങള്‍ വഴി രാജ്യതലസ്ഥാനത്ത് എത്തുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഡൽഹി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡുവഴി വരുന്നവര്‍ക്ക് നിയന്ത്രണം ഇല്ല. 26 മുതല്‍ മാര്‍ച്ച്‌ 15 വരെയാണ് ഡൽഹി സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമെ മംഗ്‌ളൂരുവിലേക്ക് കടത്തിവിടൂവെന്നാണ് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചത്. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ 15 ദിവസം കൂടുമ്ബോള്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടക ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികളടക്കം പ്രതിസന്ധിയിലായിരിക്കുകയാണ.

    Read More »
  • Cinema
    Photo of വെള്ളാരംകുന്നിലെ വെള്ളിമീനുകളുടെ ചിത്രീകരണം പൂർത്തിയായി

    വെള്ളാരംകുന്നിലെ വെള്ളിമീനുകളുടെ ചിത്രീകരണം പൂർത്തിയായി

    എ.ജി.എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിച്ച് കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’  കോഴിക്കോട് പന്തീരൻകാവ് , തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,08,39,353 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 279 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 618, എറണാകുളം 568, മലപ്പുറം 466, പത്തനംതിട്ട 433, കൊല്ലം 361, കോട്ടയം 345, തൃശൂര്‍ 338, തിരുവനന്തപുരം 215, ആലപ്പുഴ 243, കണ്ണൂര്‍ 170, കാസര്‍ഗോഡ് 163, വയനാട് 125, പാലക്കാട് 67, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 5 വീതം, കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, കൊല്ലം,…

    Read More »
  • Top Stories
    Photo of ഇന്ന് കർഷകസംഘടനകളുടെ ട്രെയിന്‍ തടയൽ

    ഇന്ന് കർഷകസംഘടനകളുടെ ട്രെയിന്‍ തടയൽ

    ന്യൂഡല്‍ഹി : കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകസംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലു വരെയാണ് ട്രെയിന്‍ തടയുക. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന്‌ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. അതേസമയം കേരളത്തില്‍ ട്രെയിന്‍ തടയില്ല. പകരം സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും. സമരം മുന്‍നിര്‍ത്തി റെയില്‍വേ വ്യാഴാഴ്‌ചത്തെ പല ട്രെയിനും റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തു‌. റിപ്പബ്ലിക്‌ ദിനത്തിലെ ട്രാക്ടര്‍ റാലിക്കും ഫെബ്രുവരി ആറിന്റെ റോഡ്‌ തടയലിനും ശേഷം അഖിലേന്ത്യാതലത്തില്‍ കര്‍ഷകസംഘടനകള്‍ സംഘടിപ്പിക്കുന്ന സമരപരിപാടിയാണ്‌ റെയില്‍ തടയല്‍. ട്രെയിന്‍ തടയാനെത്തുന്ന കര്‍ഷകരെ നേരിടാന്‍ യുപി, ഹരിയാന, മധ്യപ്രദേശ്‌, ഗുജറാത്ത്‌,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദ്രുതകര്‍മ സേനയെ അടക്കം വിന്യസിച്ചിട്ടുണ്ട്‌.

    Read More »
  • Top Stories
    Photo of തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കൂടി

    തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കൂടി

    കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ പത്ത് ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമാണ്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസലിന് 86.27 രൂപയുമാണ് ഇന്നത്തെ വില.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4032 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 541, പത്തനംതിട്ട 504, എറണാകുളം 500, കോട്ടയം 478, കോഴിക്കോട് 468, തൃശൂര്‍ 425, തിരുവനന്തപുരം 251, ആലപ്പുഴ 331, മലപ്പുറം 314, കണ്ണൂര്‍ 239, ഇടുക്കി 173, വയനാട് 142, പാലക്കാട് 72, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കാസര്‍ഗോഡ് 4, പത്തനംതിട്ട, കോഴിക്കോട് 3 വീതം, എറണാകുളം 2, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം…

    Read More »
  • Politics
    Photo of ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സർക്കാർ: ഉമ്മൻ‌ചാണ്ടി

    ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സർക്കാർ: ഉമ്മൻ‌ചാണ്ടി

    തിരുവനന്തപുരം : ഉദ്യോഗാർത്ഥികളുടെ സമര വേദിയിലെത്തിയതിന് വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നും വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സർക്കാർ ആണന്നും അദ്ദേഹം പറഞ്ഞു. പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു.ഡി.എഫ് സർക്കാർ റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

    Read More »
  • Top Stories
    Photo of വിവാദങ്ങളിൽ സലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കമൽ

    വിവാദങ്ങളിൽ സലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കമൽ

    തിരുവനന്തപുരം :  സലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.  ഐഎഫ്‌എഫ്കെ കൊച്ചി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സലിംകുമാറിനെ ഉൽഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹവുമായി അരമണിക്കൂര്‍ സംസാരിച്ചെന്നും കമല്‍ പറഞ്ഞു. വിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം എന്നുമായിരുന്നു കമലിന്‍റെ പ്രതികരണം.

    Read More »
Back to top button