Month: February 2021
- News
ഡോളർ കടത്ത് കേസിൽ സന്തോഷ് ഈപ്പൻ അറസ്റ്റിൽ
കൊച്ചി : ഡോളർ കടത്ത് കേസിൽ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് കസ്റ്റംസ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. ലൈഫ് മിഷനിൻ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റിയാണ് വിദേശത്തേക്ക് കടത്തിയത്. ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ. മറ്റ് നാലു പ്രതികളിൽ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ സാമ്പത്തിക കാര്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയ സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റു പ്രതികൾ സ്വപ്ന, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കർ ഈ കേസിലെ നാലാം പ്രതിയാണ്. കൂടുതൽ പ്രമുഖർ ഈ കേസിൽ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നൽകുന്നുണ്ട്. ഏകദേശം നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷൻ ഇടപാടായി നടന്നിട്ടുണ്ടെന്ന് എൻ.ഐ.എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യൻ പൗരനും നൽകിയതായാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നത്.
Read More » - News
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
കോഴിക്കോട് : ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭാര്യ മുഹ്സിലയെയാണ് ഭര്‍ത്താവ് ഷഹീര്‍ കഴുത്തറുത്ത് കൊന്നത്. പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » - News
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഴുവൻ പിൻവാതിൽ നിയമനങ്ങളും പുനഃപരിശോധിക്കും: ചെന്നിത്തല
ആലപ്പുഴ : സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഴുവൻ പിൻവാതിൽ നിയമനങ്ങളും പുനഃപരിശോധിക്കുമെന്നും കേരള ബാങ്ക് പിരിച്ച് വിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് സമരം ഒത്ത് തീർപ്പാക്കാത്തത് ക്രൂരമായ നടപടി ആണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ദുര്‍വാശി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുട്ടുകാലില്‍ നിന്ന് യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്നില്ല. മുഖ്യമന്ത്രി യുവാക്കളെ വെല്ലുവിളിക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read More » - News
ട്രക്ക് മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. തൊഴിലാളികളുമായി പോയ ട്രാക്കാണ് അപകടത്തിൽ പെട്ടത്. ജല്‍ഗാവോണ്‍ ജില്ലയിലെ കിന്‍ഗാവോണ്‍ ഗ്രാമത്തിലാണ് അപകടം. മരിച്ചവരില്‍ ഏഴു പുരുഷന്മാരും ആറു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അബോധ, കേര്‍ഹല, റാവെര്‍ ജില്ലകളില്‍പ്പെട്ടവരാണ് അപകടത്തില്‍ മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More »