Month: February 2021
- Politics
കാപ്പന്‍ എന്‍സിപി വിട്ടത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയം: ചെന്നിത്തല
കോട്ടയം : യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ് എന്‍സിപി വിട്ട് മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വിട്ടപ്പോള്‍ റോഷിയും ജയരാജും രാജിവച്ചില്ലെന്നും അതിനാല്‍ മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാത്തതില്‍ എല്‍ഡിഎഫിന് ധാര്‍മ്മികത പറയാന്‍ അവകാശമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കാപ്പന്‍ പാലായില്‍ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിട്ടില്ല എന്ന് മാണി സി കാപ്പന്‍ പറഞ്ഞു. തന്റെ ഒപ്പമുള്ളവര്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും പാര്‍ട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പന്‍ അറിയിച്ചു. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടക കക്ഷിയായി യുഡിഎഫില്‍ നിക്കുമെന്നാണ് കാപ്പന്‍ വ്യക്തമാക്കുന്നത്. നാളെ യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും പേരും നാളെ അറിയിക്കും. തനിക്കൊപ്പം ഏഴ് സംസ്ഥാന ഭാരവാഹികളും, ഏഴ് ജില്ല പ്രസിഡന്റുമാരും ഉണ്ടെന്ന് കാപ്പൻ അറിയിച്ചു. നിലവില്‍ 17 സംസ്ഥാന ഭാരവാഹികള്‍ ആണ് ഉള്ളത്. ഇതില്‍ നിന്നാണ് ഏഴ് സംസ്ഥാന ഭാരവാഹികള്‍ കാപ്പനൊപ്പം ചേരുന്നത്. തന്‍റെ ശക്തി ഐശ്വര്യ കേരളയാത്രയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പന്‍ വിഭാഗത്തിന്റെ റാലി ഇന്ന് 9:30ന് ആര്‍വി പാര്‍ക്കില്‍ നിന്ന് ആരംഭിക്കും.
Read More » - News
മേജർ രവി കോൺഗ്രസിലേക്ക്
കൊച്ചി : സംവിധായകനും നടനുമായ മേജർ രവി കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുത്ത് മേജർ രവി കോൺഗ്രസ്സിൽ ചേരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റുമായും താനുമായും മേജർ രവി ചർച്ചകൾ നടത്തിയന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു മേജർ രവി. കേന്ദ്ര സർക്കാറിന്റെ പല നയങ്ങളെയും നടപടികളെയും അനുകൂലിച്ച് പരസ്യമായി മേജർ രംഗത്തെത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായി അടുത്ത കാലത്ത് അകന്ന മേജർ രവി ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More » - Politics
കെ.വി തോമസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിച്ചു. കാസര്‍കോട്ടെ മുതിര്‍ന്ന നേതാവും ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ.സി.കെ ശ്രീധരൻ പുതിയ വൈസ് പ്രസിഡന്റാവും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാർട്ടി വിട്ട് എൽഡിഎഫിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഒടുവില്‍ തൃപ്തികരമായ പദവിയെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവച്ചാണ് സോണിയാഗാന്ധി തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. തുടർന്നാണ് പാര്‍ട്ടി വിടാനുള്ള നീക്കത്തില്‍ നിന്നും കെ.വി തോമസ് പിന്‍മാറിയത്.
Read More »