Month: February 2021
- Politics
പാലായിൽ തന്നെ മത്സരിക്കുമെന്ന് കാപ്പൻ
ന്യൂഡൽഹി : പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി.സി. കാപ്പൻ. ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തില്‍ ശരദ് പവാറും പ്രഫുൽ പട്ടേലുമായി ചർച്ച നടത്തിയ ശേഷം നാളെ തീരുമാനമുണ്ടാകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫുമായി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. പാലാ എന്‍സിപിക്ക് ഇല്ലായെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാല്‍ എല്‍ഡിഎഫില്‍ ഇല്ലായെന്ന് പറഞ്ഞിട്ടില്ല. നാളെ ശരദ് പവാറുമായി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തും. ഇതിനായി യാത്ര റദ്ദാക്കി പവാര്‍ ദില്ലിയില്‍ തുടരുകയാണെന്നും മാണി സി കാപ്പന്‍ അറിയിച്ചു.
Read More » - Politics
കാപ്പന് പാലായിൽ കൈപ്പത്തി ചിഹ്നം നൽകുമെന്ന് മുല്ലപ്പള്ളി
കൊച്ചി : മാണി.സി.കാപ്പന് പാലായിൽ മത്സരിക്കാൻ കൈപ്പത്തി ചിഹ്നം നൽകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാപ്പൻ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മുന്നണി പ്രവേശനം സംബന്ധിച്ച് എന്‍സിപിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി.സി.കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. ഐശ്വര്യകേരള യാത്രയിൽ മാണി സി കാപ്പൻ എത്തിയാൽ സന്തോഷമെന്നും ചെന്നിത്തല ചാലക്കുടിയിൽ വ്യക്തമാക്കി.
Read More » - News
ഗായകന്‍ എം.എസ് നസീം അന്തരിച്ചു
തിരുവനന്തപുരം : ഗായകന്‍ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് എം എസ് നസീം. ടെലിവിഷന്‍ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന നസിം നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. 1987ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട് കിടക്കുകയായിരുന്നു അദ്ദേഹം.
Read More »