Month: February 2021
- Politics
നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണം; ശബരിമല വിഷയത്തില്‍ എൽഡിഫ് നിലപാട് വ്യക്തമാക്കണം: ചെന്നിത്തല
മലപ്പുറം : ശബരിമല വിഷയത്തില്‍ എൽഡിഫ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് നിലപാട് വ്യക്തമാക്കാന്‍ എല്‍ഡിഎഫ് തയ്യാറാകണം. ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിച്ചുവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയില്‍ അഫിഡവിറ്റ് തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുമോ ?. വിശ്വാസികള്‍ക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ സിപിഎം മാറികൊണ്ടിരിക്കുന്നു.സമ്പന്ന- ബൂര്‍ഷ്വ ശക്തികളുടെ പിടിയിലാണ് സിപിഎം എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഘടകകക്ഷികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും രണ്ടു സമീപനം ആണ്. കോണ്‍ഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങൊട്ട് പോയി കാണും അത് കൊണ്ടാണ് പാണക്കാട് പോയത് .സിപിഎം ഘടകക്ഷി അഖിലേന്ത്യാ നേതാവ് ഇങ്ങോട്ട് കാണാന്‍ വന്നാല്‍ പോലും അവഗണിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read More » - News
കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം : മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം തിരുവാതുക്കലിന് സമീപം പതിനാറിൽ ചിറയിൽ കാർത്തിക ഭവനിൽ സുജാത(72)യാണ് കൊല്ലപ്പെട്ടത്. 52കാരനായ മകൻ ബിജുവാണ് സുജാതയെ ആക്രമിച്ചത് കൊലപ്പെടുത്തിയത്. ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛൻ തമ്പിയെ ബിജു ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്. ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുൺ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ. ടി. ശ്രീജിത്ത്, സി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Read More » - News
മുഖ്യമന്ത്രിക്കെതിരായ ചെത്തുകാരന്‍ പരാമര്‍ശത്തില്‍ കെ സുധാകരനെ പിന്തുണച്ച് ചെന്നിത്തല
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വിവാദപരാമര്‍ശത്തില്‍ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളല്ല. സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണ്. സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. താന്‍ നടത്തിയത് ഒരു പൊതുപ്രസ്താവനയാണ്. വിവാദം അവസാനിപ്പിക്കണം. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ചെത്തുകാരന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയെ ആരോ നിയന്ത്രിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പ്രശ്നമില്ലെന്ന് ആദ്യം പറഞ്ഞ ചെന്നിത്തല നിലപാട് മാറ്റിയെന്നും ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനെ പിന്തുണച്ച് ചെന്നിത്തല തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Read More »