Month: February 2021
- News
സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ ബൈക്ക് യാത്രികനെ തിരഞ്ഞ് പോലീസ്
തിരുവനന്തപുരം : വലിയവേളി ഗ്രൗണ്ടിന് സമീപം സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ ബൈക്ക് യാത്രികനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ 29ന് ഉച്ചയ്ക്ക് 1ന് നടന്ന അപകടത്തില്‍ വലിയവേളി സ്വദേശി സെല്‍വം (59) മരിച്ചിരുന്നു. അപകടത്തിന് ഇടയാക്കിയ ബൈക്കിന്റെ ക്യാമറാദൃശ്യം പൊലീസ് പുറത്തുവിട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് തുമ്പ പൊലീസ് അറിയിച്ചു. ഫോണ്‍ : 0471 -2563754 ,9497947106, 9497980025
Read More » - News
ജസ്‌നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയില്‍ ഒഴിച്ചു
കൊച്ചി : ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയില്‍ ഒഴിച്ചു. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ജസ്‌നയുടെ ബന്ധു ആര്‍ രഘുനാഥനാണ് കയ്യില്‍ കരുതിയ കരി ഓയില്‍ കാറില്‍ ഒഴിച്ച് പ്രതിഷേധം അറിയിച്ചത്. ഇയാളെ പോലീസ് പിടികൂടി. രാവിലെ ജസ്റ്റിസ് വി. ഷെര്‍സി ഹൈക്കോടതിയിലേക്ക് വരുന്ന വഴിയാണ് കരി ഓയില്‍ പ്രയോഗം. ഗേറ്റിന് പുറത്തുവച്ചാണ് സംഭവം. പ്ലക്കാര്‍ഡുമായാണ് ഇയാള്‍ എത്തിയത്. സെക്യൂരിറ്റി ഉടന്‍ തന്നെ ഇയാളെ പിടികൂടി പോലീസില്‍ കൈമാറുകയായിരുന്നു. രഘുനാഥന്‍ ഇപ്പോള്‍ സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്‌ന മേരി ജെയിംസ് ന്റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് ഇയാള്‍ നല്‍കിയ പരാതികള്‍ പോലീസ് അധികാരികള്‍ അവഗണിച്ചു എന്നും ശെരിയായ അന്വേഷണം നടക്കുന്നില്ല അതിലുള്ള പ്രതിഷേധം ആയിട്ടാണ് കരി ഓയില്‍ ഒഴിച്ചത് എന്നുമാണ് ഇയാള്‍ അറിയിച്ചിട്ടുള്ളത്. തനിക്ക് പല കാര്യങ്ങളും അറിയാം. ഇതുവരെ തന്നെ ചോദ്യം ചെയ്തില്ലെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു രഘുനാഥിന്റെ പ്രതിഷേധം.
Read More »