Month: February 2021
- Top StoriesFebruary 3, 20210 141
ജെ.പി നദ്ദ ഇന്ന് കേരളത്തിൽ
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന നദ്ദ തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നിലപാടുകളും എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളുമായുളള സീറ്റ് ചര്‍ച്ചകളുമാണ് നദ്ദയുടെ കേരള സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നദ്ദ എത്തുക. തുടര്‍ന്ന് സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരുടെ യോഗത്തെയും ജെ പി നദ്ദ അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തുന്ന ബിജെപി അദ്ധ്യക്ഷന്‍ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ച നടത്തും. തിരുവനന്തപുരത്തും തൃശൂരിലും വിശദമായ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും നദ്ദയുടെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നാളെ രാവിലെ നെടുമ്ബാശ്ശേരിക്ക് പോകും. വ്യാഴാഴ്ച വൈകിട്ട് തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടത്തുന്ന പൊതു സമ്മേളനം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.
Read More » - Top StoriesFebruary 1, 20210 175
കേരളത്തില്‍ ഇന്ന് 3459 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,59,492 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 504, കോഴിക്കോട് 412, എറണാകുളം 410, കോട്ടയം 279, തിരുവനന്തപുരം 202, തൃശൂര്‍ 255, ആലപ്പുഴ 248, കൊല്ലം 247, പത്തനംതിട്ട 158, കണ്ണൂര്‍ 134, പാലക്കാട് 64, ഇടുക്കി 109, വയനാട് 82, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്…
Read More » - NewsFebruary 1, 20210 155
നാളെ മുതല്‍ മദ്യവില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില കൂടും. 10 രൂപ മുതല്‍ 90 രൂപ വരെയാണ് ഒരു കുപ്പി മദ്യത്തിനു വര്‍ധിക്കുക. ബിവറേജസ് കോര്‍പ്പറേഷന്റെ വാങ്ങല്‍വിലയില്‍ ഏഴുശതമാനം വര്‍ധന വരുത്തിയതാണ് വിലകൂടാന്‍ കാരണം. ഫുള്‍ബോട്ടില്‍ മദ്യം ഇനി ചില്ലുകുപ്പികളില്‍ മാത്രമാകും നല്‍കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഒന്നര ലീറ്ററിന്റെയും രണ്ടര ലീറ്ററിന്റെയും മദ്യം ലഭ്യമാക്കും. ബിവറേജസ് കൗണ്ടറുകള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഒരു സമയം 5 പേരെ മാത്രമേ അനുവദിക്കൂ.
Read More » - Top StoriesFebruary 1, 20210 157
രാജ്യത്താകെ 100 സൈനിക സ്കൂളുകള്‍ ആരംഭിക്കും
ന്യൂഡൽഹി : രാജ്യത്ത് 15,000 സ്കൂളുകൾ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസമേഖലയില്‍ ഡിജിറ്റല്‍ വിനിമയം ഉത്തേജിപ്പിക്കാന്‍ 1500 കോടി വകയിരുത്തി. ഗവേഷണപദ്ധതികള്‍ക്കായി അന്‍പതിനായിരം കോടി മാറ്റിവയ്ക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. ലേയില്‍ കേന്ദ്ര സര്‍വകലാശാല രൂപീകരിക്കും. രാജ്യത്താകെ 100 സൈനിക സ്കൂളുകള്‍ ആരംഭിക്കും. ഏകലവ്യ സ്കൂളുകള്‍ക്ക് നാല്‍പത് കോടിയും അനുവദിച്ചിട്ടുണ്ട്. 750 ഏകലവ്യ മോഡല്‍ സ്‌കൂളുകൾ തുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Read More » - Top StoriesFebruary 1, 20210 158
75 വയസ്സിനു മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട
ഡല്‍ഹി : 75 വയസ്സിനു മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണിത് പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതിയും ഒഴിവാക്കി. ടാക്‌സ് ഓഡിറ്റ് പരിധി അഞ്ചു കോടിയില്‍ നിന്ന് 10 കോടിയിലേക്ക് ഉയര്‍ത്തി. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍നിന്ന് മൂന്നുവര്‍ഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാം. സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് തുടരും. ജീവനക്കാരുടെ പി.എഫ് വിഹിതം വൈകി അടച്ചാൽ നികുതി ഇളവ് ലഭിക്കില്ല. അതുപോലെ, തൊഴിലുടമവിഹിതം വൈകി അടച്ചാലും നികുതി ഇളവിന് അർഹതയുണ്ടാവില്ല. ആദായനികുതി തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കും. രാജ്യത്ത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 2014 ലെ 3.31 കോടിയില്‍ നിന്ന് 2020 ല്‍ 6.48 കോടിയായി ഉയര്‍ന്നെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
Read More » - Top StoriesFebruary 1, 20210 139
ഡോളർ കടത്ത് കേസ്: ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി
കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യപേക്ഷ പരിഗണിച്ചത്. കസ്റ്റംസിന്‍റെ സ്വര്‍ണ കടത്ത് കേസിലും ഇഡിയുടെ കള്ളപണ കേസിലും നേരത്തെ ജാമ്യം ലഭിച്ച ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയാല്‍ പുറത്തിറങ്ങാം. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. നിലവിൽ ശിവശങ്കര്‍ റിമാന്‍ഡിലാണ്. അടുത്ത മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. അതേസമയം, കസ്റ്റഡിയില്‍ വെച്ച് പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളത്. ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.
Read More » - Top StoriesFebruary 1, 20210 159
കർഷകരുടെ ക്ഷേമത്തിന് 75,060 കോടി രൂപ
ന്യൂഡൽഹി : കർഷകരുടെ ക്ഷേമത്തിന് ബജറ്റിൽ 75,060 കോടി രൂപ വകയിരുത്തി. കർഷകരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും യുപിഎ സർക്കാർ നൽകിയതിന്റെ ഇരട്ടിയലധികം തുകയാണ് സർക്കാർ കർഷകർക്കായി ഇതുവരെ നൽകിയതെന്നും ധനമന്ത്രി പറഞ്ഞു. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി കർഷകർക്കായി ധനമന്ത്രി പ്രഖ്യാപിച്ചു. പരുത്തി കർഷകർക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പുനൽകിയത് ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കര്‍ഷകര്‍ക്ക് കൂടി ലഭ്യമാക്കും. താങ്ങുവിലയ്ക്കായി 2021 ല്‍ 1.72 ലക്ഷം കോടി രൂപ ചെലവഴിക്കും. എപിഎംസി (Agricultural produce market committee) കള്‍ക്ക് കാര്‍ഷിക അടിസ്ഥാന വികസന ഫണ്ട് ലഭ്യമാക്കും. ഗ്രാമീണ കാര്‍ഷിക അടസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30,000 കോടിയില്‍ നിന്ന് 40,000 കോടി രൂപയായി ഉയര്‍ത്തിയതായും ധനമന്ത്രി വ്യക്തമാക്കി.
Read More » - Top StoriesFebruary 1, 20210 161
കേരളത്തില്‍ 65000 കോടി രൂപ ചെലവിട്ട് 1100 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മിക്കും
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിനും ബംഗാളിനും തമിഴ്‌നാടിനുമായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. തമിഴ്‌നാട്ടില്‍ 3500 കിലോ മീറ്റര്‍ ദേശീയ പാതയും കേരളത്തില്‍ 65000 കോടി ചെലവിട്ട് 1100 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും. ബംഗാളില്‍ 95000 കോടി ചെലവിട്ട് 675 കിലോ മീറ്റര്‍ ദേശീയ പാതയും, അസമില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1300 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും. മുംബൈ- കന്യാകുമാരി പാതയ്ക്ക് 600 കോടി രൂപയും കൊല്ലം- മധുര ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിനായി 1.03 ലക്ഷം കോടിരൂപയും വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടും. ഇതിനായി ബജറ്റില്‍ 1957 കോടി അനുവദിച്ചിട്ടുണ്ട്. 675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി പശ്ചിമ ബംഗാളില്‍ 25,000 കോടി രൂപ അനുവദിച്ചു. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് അടക്കമാണ് ഇത്. റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. പൊതു ഗതാഗത മേഖലയ്ക്ക് 18,000 കോടി അനുവദിച്ചു. റെയില്‍വേയ്ക്ക് 1,10,055 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്.
Read More » - Top StoriesFebruary 1, 20210 155
ആരോഗ്യ മേഖലയ്ക്ക് 64,180 കോടി രൂപയുടെ പാക്കേജ്
ന്യൂഡല്‍ഹി : ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് കേന്ദ്ര ബജറ്റ്. 64,180 കോടി രൂപയുടെ പുതിയ പാക്കേജാണ് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആരോഗ്യ മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊറോണ വാക്‌സിന് വേണ്ടി 35,000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ കൊറോണ പ്രതിരോധ വാക്‌സിനുകള്‍ രാജ്യത്ത് ഉത്പാദിപ്പിക്കും.15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കും. രാജ്യത്തെ ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ കൂടുതല്‍ ശക്തമാക്കുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. കൊറോണ വാക്‌സിന്‍ വിതരണം ആരരംഭിച്ചത് രാജ്യത്തിന്റെ നേട്ടമാണ്. രണ്ടു വാക്‌സിനുകള്‍ക്ക് കൂടി രാജ്യത്ത് ഉടന്‍ അംഗീകാരം നല്‍കും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും മറ്റ് നൂറോളം രാജ്യങ്ങള്‍ക്ക് വേണ്ട വാക്‌സിനും രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Read More » - Top StoriesFebruary 1, 20210 131
കൊവിഡ് വാക്‌സിന് 35,000 കോടി, കൊച്ചി മെട്രോയ്ക്ക് 1957 കോടി,
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ 2021-22 ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ലോക്ക്‌ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്‌ജറ്റ് അവതരണം. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്‌ജറ്റാണിത്. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്‌ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തികരംഗത്തെ ഉയര്‍ച്ചയ്‌ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്‌ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായകരമായി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചു. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനായി. കൊവിഡ് വാക്‌സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബഡ്‌ജറ്റ് പ്രഖ്യാപനങ്ങള്‍ 1,75,000 കോടിയുടെ ഓഹരി മൂലധന സമാഹരണത്തിനായി വിറ്റഴിക്കും കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കും പൊതുമേഖല ബാങ്കുകള്‍ക്ക് 20,000 കോടി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് ആയിരം കോടിയുടെ സഹായം പിപിപി മോഡല്‍ തുറമുഖ വികസനത്തിന് ഏഴ് പദ്ധതികള്‍ ഉജ്വല യോജന ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി ഊര്‍ജ മേഖലയ്‌ക്ക് 3.05 ലക്ഷം കോടി റെയില്‍വേയ്‌ക്ക് 1.10 ലക്ഷം കോടി ബസ് സര്‍വീസ് നവീകരിക്കാന്‍ 18,000 കോടി തമിഴ്‌നാടിന് 1.03 ലക്ഷം കോടി ദേശീയ പാത വികസനത്തിന് കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി, പതിനൊന്നര കിലോമീറ്റര്‍ നീട്ടും ബംഗാളില്‍ ദേശീയപാത വികസനത്തിന് 25,000 കോടി മുംബയ്- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം കേരളത്തിന്റെ 1100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 65,000 കോടി നഗര ശുചീകരണ പദ്ധതിക്ക് 1,41,678 കോടി രൂപ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരുപത് വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അനുമതി ശുദ്ധജല പദ്ധതിക്ക് 2,87,000 കോടി ഏഴ് മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും വായു മലിനീകരണം തടയാന്‍ 2,217 കോടി മലിനീകണത്തിനും മാലിന്യ സംസ്‌കരണത്തിനും നടപടിയുണ്ടാകും…
Read More »