Month: March 2021
- Cinema
‘മാടൻ’ പൂർത്തിയായി
ശ്രീജിത്ത് സിനിമാസിന്റെ ബാനറിൽ ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘മാടൻ’ പൂർത്തിയായി. സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം. യാഥാർത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം. ഇത് രണ്ടും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട് വിധത്തിൽ നഷ്ടമാക്കുന്ന കഥയാണ് മാടൻ എന്ന സിനിമയിലൂടെ ആർ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.
Read More » - Cinema
വെള്ളാരംകുന്നിലെ വെള്ളിമീനുകൾ തീയേറ്ററുകളിലേക്ക്
എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഉടൻ തീയേറ്ററുകളിലെത്തും.
Read More » - Cinema
ചാച്ചാജി മാർച്ച് 26 ന് റിലീസ് ആകുന്നു
മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തു വെച്ച മനുഷ്യ സ്നേഹിയായ ചാച്ചാജിയുടെ കഥ പറയുന്ന ചിത്രം ചാച്ചാജി മാർച്ച് 26 -ന് ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസാകുന്നു. ചാച്ചാജിയായി അബ്ദുൾ റഹിമാണ് വേഷമിടുന്നത്. ബാനർ -ഫാമിലി സിനിമാസിന്റെ ബാനറിൽ എ അബ്ദുൾ റഹിം നിർമ്മിക്കുന്ന ചിത്രം എം ഹാജാമൊയ്നു സംവിധാനം ചെയ്യുന്നു.
Read More » - Cinema
നാളേയ്ക്കായ് മാർച്ച് 19-ന് തിയേറ്ററുകളിൽ
സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന നാളേയ്ക്കായ് മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തും.
Read More » - News
നേമം ബിജെപിയുടെ കോട്ടയല്ല; നാളെ തന്നെ പ്രചാരണം തുടങ്ങും: മുരളീധരൻ
കോഴിക്കോട് : നേമത്ത് സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ നാളെ തന്നെ തിരുവനന്തപുരത്തെത്തി പ്രചാരണം തുടങ്ങുമെന്ന് കെ. മുരളീധരന്‍. സ്ഥാനാര്‍ത്ഥി ആക്കുമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാല്‍ തന്നെ വ്യക്തമാക്കിയതാണെന്നും മുരളീധരന്‍ പറഞ്ഞു. നേമത്ത് യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെങ്കില്‍ പൂര്‍ണ്ണ വിജയമായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. നേമം എന്തോ ഒരു അത്ഭുതമാണ് എന്ന രീതിയിൽ പ്രചാരണം നടത്തിയതിനുപിന്നിൽ സിപിഎമ്മും ബിജെപിയും ആണെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
Read More » - News
ന്യുമോണിയ ബാധ: സുരേഷ് ഗോപി ആശുപത്രിയിൽ
കൊച്ചി : ചലച്ചിത്ര താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയിൽ തുടരുകയാണ്. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്താക്കി.
Read More »