News

പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി പ്രാഥമികപരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി പ്രാഥമികപരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടക്കുക. ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച്‌ 29 മുതലും ഏപ്രില്‍ 17-ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാള്‍ടിക്കറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.keralapsc.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button