Top Stories

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. കഴക്കൂട്ടമടക്കം മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോന്നിയിൽ നിന്നും മഞ്ചേശ്വരത്ത് നിന്നും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാറും വട്ടിയൂർക്കാവിൽ വി.വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. രാഷ്ട്രീയത്തിലേക്കിറങ്ങിയ മെട്രോ മാൻ ഇ.ശ്രീധരൻ പാലക്കാട്ടും ജനവിധി തേടും. തൃശൂരിൽ സുരേഷ് ഗോപി അങ്കത്തിനിറങ്ങും. മുതിർന്ന നേതാക്കളായ എം.ടി രമേശ്(കോഴിക്കോട് നോർത്ത്), സി.കെ പദ്മനാഭൻ(ധർമ്മടം) പി.കെ കൃഷ്ണദാസ്(കാട്ടാക്കട) എന്നിരും മത്സരിക്കും. കാലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ അബ്ദുൾ സലാം തിരൂരിലും മുൻ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും.

സ്ഥാനാർഥി പട്ടിക

കാസർകോട്
മഞ്ചേശ്വരംകെ.സുരേന്ദ്രൻ
കാസർകോട്കെ.ശ്രീകാന്ത്
ഉദുമഎ.വേലായുധൻ
തൃക്കരിപ്പൂർടി.വി.ഷിബിൻ
കാഞ്ഞങ്ങാട്എം.ബൽരാജ്
കണ്ണൂർ
പയ്യന്നൂർകെ.കെ.ശ്രീധരൻ
കല്ല്യാശ്ശേരിഅരുൺ കൈതപ്രം
തളിപ്പറമ്പ്എ.പി.ഗംഗാധരൻ
കണ്ണൂർഅഡ്വ.അർച്ചന
ധർമടംസി.കെ.പത്മനാഭൻ
അഴീക്കോട്കെ.രഞ്ജിത്ത്
ഇരിക്കൂർആനിയമ്മ രാജേന്ദ്രൻ
മട്ടന്നൂർബിജു ഇലക്കുഴി
തലശ്ശേരിഎൻ.ഹരിദാസ്
പേരാവൂർസ്മിത ജയമോഹൻ
കൂത്തുപറമ്പ്സി.സദാനന്ദൻ മാസ്റ്റർ
വയനാട്
മാനന്തവാടിമണിക്കുട്ടൻ
കൽപ്പറ്റടി.എം.സുബീഷ്
കോഴിക്കോട്
വടകരഎം.രാജേഷ് കുമാർ
കുറ്റ്യാടിപി.പി.മുരളി
ബാലുശ്ശേരിലിബിൻ ഭാസ്കർ
നാദാപുരംഎം.പി.രാജൻ
ഏലത്തൂർടി.പി.ജയചന്ദ്രൻ മാസ്റ്റർ
ബേപ്പൂർകെ.പി.പ്രകാശ് ബാബു
കൊയിലാണ്ടിഎം.പി.രാധാകൃഷ്ണൻ
കോഴിക്കോട് നോർത്ത്എം.ടി.രമേശ്
കുന്ദമംഗലംവി.കെ.സജീവൻ
പേരാമ്പ്രകെ.വി.സുധീർ
കൊടുവള്ളിടി.ബാലസോമൻ
കോഴിക്കോട് സൗത്ത്നവ്യ ഹരിദാസ്
തിരുവമ്പാടിബേബി അമ്പാട്ട്
മലപ്പുറം
പെരിന്തൽമണ്ണഅഡ്വ. സുചിത്ര മാട്ടട
മങ്കടസജേഷ് ഇലയിൽ
മഞ്ചേരിപി.ആർ. രശ്മിനാഥ്
ഏറനാട്അഡ്വ.ദിനേശ്
കൊണ്ടോട്ടിഷീബ ഉണ്ണികൃഷ്ണൻ
മലപ്പുറംസേതുമാധവൻ
വേങ്ങരപ്രേമൻ മാസ്റ്റർ
വള്ളിക്കുന്ന്പീതാംബരൻ പാലാട്ട്
തിരൂരങ്ങാടിസത്താർ ഹാജി
തിരൂർഡോ.അബ്ദുൾ സലാം
താനൂർനാരായണൻ മാസ്റ്റർ
കോട്ടക്കൽപി.പി. ഗണേശൻ
നിലമ്പൂർടി.കെ.അശോക് കുമാർ
വണ്ടൂർപി.സി.വിജയൻ
പാലക്കാട്
തൃത്താലശങ്കു ടി ദാസ്
പട്ടാമ്പികെ.എം. ഹരിദാസ്
മലമ്പുഴസി.കൃഷ്ണകുമാർ
പാലക്കാട്ഇ.ശ്രീധരൻ
കോങ്ങാട്എം. സുരേഷ് ബാബു
ഒറ്റപ്പാലംപി.വേണുഗോപാൽ
ഷൊർണ്ണൂർസന്ദീപ് വാര്യർ
ആലത്തൂർപ്രശാന്ത് ശിവൻ
തരൂർകെ.പി.ജയപ്രകാശ്
ചിറ്റൂർവി. നടേശൻ
തൃശ്ശൂർ
വടക്കാഞ്ചേരിഅഡ്വ. ഉല്ലാസ് ബാബു
ഗുരുവായൂർഅഡ്വ. നിവേദിത
പുതുക്കാട്എ. നാഗേഷ്
തൃശ്ശൂർസുരേഷ് ഗോപി
ഇരിങ്ങാലക്കുടജേക്കബ് തോമസ്
മണലൂർഎ.എൻ. രാധാകൃഷ്ണൻ
ചേലക്കരഷാജുമോൻ വട്ടേക്കാട്
കുന്ദംകുളംഅഡ്വ. കെ.കെ. അനീഷ്കുമാർ
കൊടുങ്ങല്ലൂർസന്തോഷ് ചിറക്കുളം
നാട്ടികഎ.കെ. ലോചനൻ
ഒല്ലൂർഅഡ്വ. ബി. ഗോപാലകൃഷ്ണൻ
എറണാകുളം
കൊച്ചിസി.ജി. രാജഗോപാൽ
തൃക്കാക്കരഎസ്. സജി
എറണാകുളംപദ്മജ എസ്. മേനോൻ
തൃപ്പുണിത്തുറകെ.എസ്.രാധാകൃഷ്ണൻ
ആലുവഎം.എൻ. ഗോപി
മൂവാറ്റുപ്പുഴജിജി ജോസഫ്
പെരുമ്പാവൂർടി.പി. സിന്ധുമോൾ
വൈപ്പിൻഅഡ്വ. കെ.എസ്. ഷൈജു
അങ്കമാലിഅഡ്വ. കെ.വി. സാബു
കുന്നത്തുനാട്രേണു സുരേഷ്
പിറവംഎം.എ. ആശിഷ്
ഇടുക്കി
ദേവികുളം
പീരുമേട്ശ്രീനഗരി രാജൻ
ഉടുമ്പൻചോലരമ്യ രവീന്ദ്രൻ
തൊടുപുഴപി. ശ്യാംരാജ്
കോട്ടയം
പാലഡോ. ജെ. പ്രമീള ദേവി
ചങ്ങനാശ്ശേരിജി. രാമൻനായർ
കാഞ്ഞിരപ്പള്ളിഅൽഫോൺസ് കണ്ണന്താനം
കോട്ടയംമിനർവ മോഹൻ
പുതുപ്പള്ളിഎൻ. ഹരി
കടുത്തുരുത്തിജി. ലിജിൻലാൽ
ആലപ്പുഴ
ചെങ്ങന്നൂർഎം.വി. ഗോപകുമാർ
അമ്പലപ്പുഴഅനൂപ് ആന്റണി ജോസഫ്
ഹരിപ്പാട്കെ. സോമൻ
മാവേലിക്കരസഞ്ജു
ആലപ്പുഴസന്ദീപ് വചസ്പതി
പത്തനംതിട്ട
ആറന്മുളബിജു മാത്യു
കോന്നികെ.സുരേന്ദ്രൻ
അടൂർപന്തളം പ്രതാപൻ
തിരുവല്ലഅശോകൻ കുളനട
കൊല്ലം
ചവറവിവേക് ഗോപൻ
കൊട്ടാരക്കര അഡ്വ. വായക്കൽ സോമൻ
ചടയമംഗലംവിഷ്ണു പട്ടത്താനം
ചാത്തന്നൂർബി.ബി. ഗോപകുമാർ
പത്തനാപുരംജിതിൻദേവ്
പുനലൂർആയൂർ മുരളി
കുന്നത്തൂർരാജി പ്രസാദ്
തിരുവനന്തപുരം
ആറ്റിങ്ങൽപി. സുധീർ
ചിറയിൻകീഴ്ആശാനാഥ്
നെടുമങ്ങാട്ജെ.ആർ. പദ്മകുമാർ
വട്ടിയൂർക്കാവ്വി.വി. രാജേഷ്
നേമംകുമ്മനം രാജശേഖരൻ
തിരുവനന്തപുരംകൃഷ്ണകുമാർ
കാട്ടാക്കടപി.കെ.കൃഷ്ണദാസ്
അരുവിക്കരസി. ശിവൻകുട്ടി
നെയ്യാറ്റിൻകരരാജശേഖരൻ എസ്. നായർ
പാറശ്ശാലകരമന ജയൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button