Top Stories

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിൽ 92 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 86 മണ്ഡലങ്ങളിലെ സ്ഥനാർഥികളെയാണ് പ്രഖ്യാപിച്ചത്.

25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേർ. 51 മുതൽ 60 വരെ 22 പേർ, 61 മുതൽ 70 വയസ് വരെയുള്ള 15 പേർ, 70-ന് മുകളിലുള്ള മൂന്ന് പേർ എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ പ്രായം.

കൽപറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവടങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. കൂടുതൽ ചർച്ചകൾ ആവശ്യമുള്ളതിനാലാണ് പ്രഖ്യാപനം നീളുന്നത്. ചിലപ്പോൾ നാളെ തന്നെ പ്രഖ്യാപിച്ചേക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സ്ഥാനാർഥി പട്ടിക

പയ്യന്നൂര്‍ – എം.പ്രദീപ്കുമാര്‍,

കല്യാശേരി – ബ്രിജേഷ്കുമാര്‍.

തളിപ്പറമ്പ് – പി.വി.അബ്ദുല്‍റഷീദ്,

കണ്ണൂര്‍ – സതീശന്‍ പാച്ചേനി.

തലശേരി – എം.പി.അരവിന്ദാക്ഷന്‍,

പേരാവൂര്‍ – സണ്ണി ജോസഫ്.

മാനന്തവാടി – പി.കെ.ജയലക്ഷ്മി,

ബത്തേരി – ഐ.സി.ബാലകൃഷ്ണന്‍.

നാദാപുരം – കെ. പ്രവീണ്‍ കുമാര്‍,

കൊയിലാണ്ടി – എന്‍. സുബ്രഹ്മണ്യന്‍.

ബാലുശ്ശേരി – ധര്‍മജന്‍ ബോള്‍ഗാട്ടി,

കോഴിക്കോട് നോര്‍ത്ത് – കെ.എം.അഭിജിത്.

ബേപ്പൂര്‍ – പി.എം.നിയാസ്,

വണ്ടൂര്‍–എ.പി. അനില്‍കുമാര്‍,

പൊന്നാനി – എ.എം.രോഹിത്.

തൃത്താല – വി.ടി ബല്‍റാം,

ഷൊര്‍ണൂര്‍ – ടി.എച്ച്.ഫിറോസ് ബാബു.

പാലക്കാട് – ഷാഫി പറമ്പില്‍,

തരൂര്‍ – കെ.എ.ഷീബ,

ചിറ്റൂര്‍ – സുമേഷ് അച്യുതന്‍.

ആലത്തൂര്‍ – പാളയം പ്രദീപ്,

ചേലക്കര – സി.സി. ശ്രീകുമാര്‍,

കുന്നംകുളം – കെ .ജയശങ്കര്‍.

മണലൂര്‍ – വിജയ് ഹരി,

വടക്കാഞ്ചേരി – അനില്‍ അക്കര,

ഒല്ലൂര്‍ – ജോസ് വള്ളൂര്‍.

നാട്ടിക – സുനില്‍ ലാലൂര്‍,

പുതുക്കാട്– സുനില്‍ അന്തിക്കാട്,

ചാലക്കുടി – ടി.ജെ.സനീഷ്കുമാര്‍.

കയ്പമംഗലം – ശോഭ സുബിന്‍,

കൊടുങ്ങല്ലൂര്‍ – എം.പി. ജാക്സന്‍

പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പള്ളി,

അങ്കമാലി – റോജി എന്‍.ജോണ്‍

ആലുവ– അന്‍വര്‍ സാദത്ത്,

പറവൂര്‍– വി.ഡി.സതീശന്‍,

കൊച്ചി – ടോണി ചമ്മിണി

തൃപ്പൂണിത്തുറ – കെ.ബാബു,

എറണാകുളം – ടി.ജെ.വിനോദ്,

തൃക്കാക്കര – പി.ടി തോമസ്.

കുന്നത്തുനാട് – വി.പി. ശജീന്ദ്രന്‍,

മൂവാറ്റുപുഴ – മാത്യു കുഴല്‍നാടന്‍,

ദേവികുളം – ഡി.കുമാര്‍.

പീരുമേട് – സിറിയക് തോമസ്,

പീരുമേട് – സിറിയക് തോമസ്,

വൈക്കം – പി.ആര്‍.സോന.

കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,

കാഞ്ഞിരപ്പള്ളി – ജോസഫ് വാഴയ്ക്കന്‍.

പൂഞ്ഞാര്‍ – ടോമി കല്ലാനി,

അരൂര്‍ – ഷാനിമോള്‍ ഉസ്മാന്‍,

ചേര്‍ത്തല – എസ്.ശരത്.

ആലപ്പുഴ – കെ.എസ്.മനോജ്,

അമ്പലപ്പുഴ – എം.ലിജു,

കായംകുളം – അരിത ബാബു.

മാവേലിക്കര – കെ.കെ.ഷാജു,

ചെങ്ങന്നൂര്‍ – എം. മുരളി,

റാന്നി – റിങ്കു ചെറിയാന്‍,

അടൂര്‍ – എം.ജി.കണ്ണന്‍.

കോന്നി– റോബിന്‍ പീറ്റര്‍,

കരുനാഗപ്പള്ളി – സി.ആര്‍. മഹേഷ്,

കൊട്ടാരക്കര – ആര്‍.രശ്മി.

പത്തനാപുരം– ജ്യോതികുമാര്‍ ചാമക്കാല,

ചടയമംഗലം– എം.എം. നസീര്‍.

ചാത്തന്നൂര്‍. – എന്‍. പീതാംബരക്കുറുപ്പ്,

വര്‍ക്കല – ബി.ആര്‍.എം.ഷഫീര്‍.

ചിറയിന്‍കീഴ് – ബി.എസ്. അനൂപ്,

നെടുമങ്ങാട് – പി.എസ്.പ്രശാന്ത്,

വാമനപുരം. – ആനാട് ജയന്‍.

കഴക്കൂട്ടം – എസ്.എസ്. ലാല്‍,

തിരുവനന്തപുരം – വി.എസ്. ശിവകുമാര്‍,

അരുവിക്കര – കെ. എസ്. ശബരീനാഥ്,

പാറശാല – അന്‍സജിത റസല്‍

കാട്ടാക്കട – മലയിന്‍കീഴ് വേണുഗോപാല്‍,

കോവളം– എം. വിന്‍സെന്‍റ്,

നെയ്യാറ്റിന്‍കര – ആര്‍.ശെല്‍വരാജ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button