News
നേമം ബിജെപിയുടെ കോട്ടയല്ല; നാളെ തന്നെ പ്രചാരണം തുടങ്ങും: മുരളീധരൻ
കോഴിക്കോട് : നേമത്ത് സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ നാളെ തന്നെ തിരുവനന്തപുരത്തെത്തി പ്രചാരണം തുടങ്ങുമെന്ന് കെ. മുരളീധരന്‍. സ്ഥാനാര്‍ത്ഥി ആക്കുമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.
നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാല്‍ തന്നെ വ്യക്തമാക്കിയതാണെന്നും മുരളീധരന്‍ പറഞ്ഞു. നേമത്ത് യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെങ്കില്‍ പൂര്‍ണ്ണ വിജയമായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. നേമം എന്തോ ഒരു അത്ഭുതമാണ് എന്ന രീതിയിൽ പ്രചാരണം നടത്തിയതിനുപിന്നിൽ സിപിഎമ്മും ബിജെപിയും ആണെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.