Cinema
നാളേയ്ക്കായ് മാർച്ച് 19-ന് തിയേറ്ററുകളിൽ
സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന നാളേയ്ക്കായ് മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തും.
ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന റോസ്ലിൻ എന്ന ടീച്ചറുടെയും വൈകാരികബന്ധങ്ങളാണ് നാളേയ്ക്കായുടെ ഇതിവൃത്തം.
സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , തുമ്പി നന്ദന, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിത രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവർ കഥാപാത്രങ്ങളാകുന്നു.
കഥ, തിരക്കഥ, സംഭാഷണം – വി കെ അജിതൻകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ആഷാഡം ഷാഹുൽ , വിനോദ് അണക്കപ്പാറ , ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – കെ ശ്രീനിവാസ് , ഗാനരചന – ജയദാസ് , സംഗീതം, പശ്ചാത്തലസംഗീതം – രാജീവ് ശിവ, ആലാപനം – സരിത രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ്, വിതരണം – ആഷാഡം സിനിമാസ് , ഓഡിയോ റിലീസ് – മനോരമ മ്യൂസിക്സ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .