Month: March 2021
- News
ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം : ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് സംസ്ഥാനത്ത് തുടങ്ങി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. പണിമുടക്ക് കണക്കിലെടുത്ത് എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയും സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പണിമുടക്കില്‍ കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ് മുടങ്ങും. ഭൂരിഭാഗം ഓട്ടോറിക്ഷകളും നിരത്തിലിറങ്ങില്ല. പണിമുടക്കിനെ ധാര്‍മികമായി പിന്തുണക്കുമെങ്കിലും കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി അസോസിയേഷന്‍ അറിയിച്ചിട്ടുള്ളത്.
Read More » - Cinema
‘ചെക്കൻ’ ചിത്രീകരണം പുരോഗമിക്കുന്നു
കാടിന്റെ മക്കളുടെ കഥയുമായെത്തുന്ന “ചെക്കൻ ” ചിത്രീകരണം തുടരുന്നു. ഗോത്രവിഭാഗത്തിൽ ജനിച്ചതു കൊണ്ടു മാത്രം ഒരു ഗായകൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് ചിത്രം പറയുന്നത്. ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചെക്കൻ സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിയാണ് നിർമ്മാണം .
Read More »