Month: April 2021
- Top StoriesApril 30, 20210 148
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3.86 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,87,62,976 ആയി. 31,70,228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24മണിക്കൂറിനുള്ളിൽ രാജ്യത്ത് 3498 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 2,08,330 ആയി. 2,97,540 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി. മഹാരാഷ്ട്ര, കേരളം, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം, രാജ്യത്ത് ഇതുവരെ 15,22,45,179 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. നാളെമുതൽ 18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷൻ ആരംഭിക്കും.
Read More » - Top StoriesApril 30, 20210 149
വാക്സിൻ രണ്ടാം ഡോസ്: സമയം വിളിച്ചറിയിക്കും
തിരുവനന്തപുരം : കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ രജിസ്റ്റര്‍ ചെയ്യാനായി കാത്തിരിക്കേണ്ടതില്ല. ഓരോ കേന്ദ്രങ്ങളില്‍ നിന്നും രണ്ടാം ഡോസിന് എത്തേണ്ട സമയം നേരിട്ട് അറിയിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് നേരിട്ട് വിളിച്ചോ മെസേജ് വഴിയോ ആകും അറിയിപ്പ് ലഭിക്കുക. ഇത് അനുസരിച്ച് വാക്സിന്‍ എടുക്കാനുള്ളവര്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. രണ്ടാം ഡോസിന് സമയമായിട്ടും അറിയിപ്പു ലഭിച്ചില്ലെങ്കില്‍ വാക്സിനേഷൻ കേന്ദ്രവുമായി ബന്ധപ്പെടണം. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ആറുമുതല്‍ എട്ടാഴ്ചയ്ക്കുള്ളിലും കോവാക്സിന്‍ നാലുമുതല്‍ ആറാഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. രണ്ടാം ഡോസ് എടുക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും സ്പോട്ട് രജിസ്ട്രേഷനിലൂടെ വാകിസിന്‍ ലഭ്യമാക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ പുതിയ മാര്‍ഗരേഖ. എന്നാല്‍ ഇതുപ്രകാരം വ്യാഴാഴ്ച നേരിട്ടെത്തിയവര്‍ക്ക് മരുന്ന് ലഭിച്ചില്ല. പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് വ്യക്തത വരുത്തിയത്. ഓരോ വാക്സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതുപ്രകാരം വാക്സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശാപ്രവര്‍ത്തകരുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് അവരെ അറിയിക്കും. ആദ്യ ഡോസിന്റെ കാലാവധി തീരാറായവര്‍ക്ക് പ്രാധാന്യം നല്‍കാനുമാണ് തീരുമാനം. നാളെ മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കാനിരിക്കുകയാണ്. മരുന്നിന്റെ ലഭ്യതയ്ക്കനുസരിച്ച്, രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിനുശേഷമേ ഓണ്‍ലൈന്‍ ബുക്കിങ്ങിനായി ആദ്യ ഡോസുകാര്‍ക്ക് സമയം അനുവദിക്കുകയുള്ളൂ.
Read More » - Top StoriesApril 29, 20210 146
സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ (ചൊവ്വ മുതല്‍ ഞായര്‍ വരെ) കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് പുതിയ നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമെടുത്തത്.
Read More » - Top StoriesApril 29, 20210 146
കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More » - Top StoriesApril 29, 20210 154
കോവിഡ് വാക്‌സിനേഷന്‍ മാര്‍ഗരേഖ പുതുക്കി
തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷന്‍ മാര്‍ഗരേഖ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാം ഡോസിന് സമയമായവര്‍ക്ക് മുന്‍ഗണന എന്നതാണ് സുപ്രധാന തീരുമാനം. ഒപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ സംവിധാനം വാക്‌സിനേഷന്‍ കേന്ദ്രത്തിലേര്‍പ്പെടുത്താനും നിര്‍ദ്ദേശമായി. ആദ്യ ഡോസ് സ്വീകരിച്ച് 6 മുതല്‍ 8 ആഴ്ചവരെ ആയവര്‍ക്കും 4 മുതല്‍ 6 ആഴ്ചവരെ ആയവര്‍ക്കുമാണ് മുന്‍ഗണന. ആദ്യ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സ്‌പോട് അലോട്‌മെന്റ് വഴിയാണ് വാക്‌സിന്‍ നല്‍കുക. ഇതിനൊപ്പം വാക്‌സിനേഷന് എത്തുന്നവരിലെ ഏറ്റവും പ്രായമേറിയവരേയും ഭിന്നശേഷിക്കാരേയും വിശ്രമസ്ഥലത്തുവെച്ച് തന്നെ പ്രത്യേക ക്യൂവിലേക്ക് മാറ്റി മുന്‍ഗണന നല്‍കും. വളണ്ടിയര്‍മാര്‍ അത് ക്രമീകരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Read More » - Top StoriesApril 29, 20210 139
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ദിവസമാണ് പ്രതിദിന മരണസംഖ്യ മൂവായിരം കടക്കുന്നത്. ഇതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവിൽ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 1,50,86,878 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 15,00,20,648 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 18-45 വയസുള്ളവരുടെ വാക്സിൻ രജിസ്ട്രേഷന്‍ തുടങ്ങി ആദ്യ 12 മണിക്കൂറിൽ ഒരു കോടി 40 ലക്ഷത്തിലധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്.രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്സിജന്‍, വാക്സീന്‍ പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്.
Read More » - Top StoriesApril 29, 20210 158
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു
മലപ്പുറം : മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വി. പ്രകാശ്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന് എടക്കരയിൽ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read More » - Top StoriesApril 28, 20210 152
കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂര്‍ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂര്‍ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസര്‍ഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട…
Read More » - Top StoriesApril 28, 20210 146
സിദ്ദിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ നിന്ന് വൈദ്യചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിം കോടതി. രാം മനോഹര്‍ ലോഹിയ ആശുപത്രിയിലോ എയിംസ് അല്ലെങ്കില്‍ ദില്ലിയിലെ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ നല്‍കണം. സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തെ മഥുര ജയിലിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു. കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയനും അദ്ദേഹത്തിന്റെ ഭാര്യയും സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇടക്കാല ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹേബിയസ് കോര്‍പ്പസ് ഹർജി പരിഗണിച്ച ബെഞ്ച് നിര്‍ദേശിച്ചു. യുപി ഗവര്‍ണമെന്റിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. കസ്റ്റഡിയിലുള്ള പ്രതിയെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും എല്ലാ മനുഷ്യരുടെ ജീവനും വിലയുണ്ടെന്നും കോടതി യുപി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. അദ്ദേഹത്തിന് പ്രമേഹ രോഗവും രക്തസമ്മര്‍ദ്ദവുമുണ്ട്. കൂടാതെ, ജയിലില്‍ വീണു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജയിലില്‍ മതിയായ വൈദ്യസഹായം ലഭിക്കുമോയെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.എന്നാല്‍, മഥുര ആശുപത്രിയിലെ സൗകര്യങ്ങള്‍ മതിയെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. എന്നാല്‍ കോടതി ഇത് അവഗണിച്ച് ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. ആരോഗ്യം നല്ല നിലയിലായ ശേഷം തിരിച്ചു കൊണ്ടു പോകാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Read More » - NewsApril 28, 20210 137
എസ്‌എസ്‌എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം : മേയ് അഞ്ചിന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന എസ്‌എസ്‌എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് നിശ്ചയിച്ചിരുന്ന ഐടി പ്രാക്ടിക്കല്‍ പരീക്ഷയാണ് മാറ്റിവച്ചത്. തുടര്‍ നിര്‍ദ്ദേശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
Read More »