Top Stories
കൊറോണാ ബാധ ലക്ഷണത്താൽ മെഡിക്കല്‍ കോളേജിൽ നിരീക്ഷണത്തിലായിരുന്ന രോഗി ഒളിച്ചോടി
കൊച്ചി : കൊറോണാ രോഗബാധ ലക്ഷണത്താൽ മെഡിക്കല്‍ കോളേജിൽ നിരീക്ഷണത്തിലായിരുന്ന രോഗി ഒളിച്ചോടി. കളമശേരി മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന മുഹമ്മദ് ഷാഫി (25) യാണ് രക്ഷപ്പെട്ടത്. ആലുവ മുപ്പത്തടം സ്വദേശിയാണ്.
ഷാഫി രക്ഷപ്പെട്ടെന്നും മറ്റാളുകളുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് അപകടമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കലക്ടർക്ക് നൽകിയ കത്തിൽ പറയുന്നു. കരുതല്‍ നടപടികള്‍ക്ക് ആഹ്വാനമുണ്ട്. തിങ്കളാഴ്ച രാവിലെ തായ്ലന്ഡില് നിന്നെത്തിയതാണിയാള്‍. രോഗലക്ഷണം കാണിച്ചിരുന്ന ഇയാള്‍ ആളുകള്‍ക്കിടയില്‍ സമ്പര്‍ക്കം ചെയ്യുന്നത് അപകടമാണെന്നും കരുതല്‍ നടപടി എടുക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.