News
നാളെ മുതല്‍ റമദാന് നോമ്പ്കാലം
കോഴിക്കോട് : സംസ്ഥാനത്ത് നാളെ മുതല്‍ റമദാന് നോമ്പ്കാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാന് ഒന്നാണെന്ന് കോഴിക്കോട് വലിയഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അറിയിച്ചത്. തെക്കന്‍ കേരളത്തിലും റംസാന് വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് കഴിഞ്ഞതവണ റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ നിബന്ധനകള്‍ പാലിച്ചുകൊണ്ട് തന്നെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്. പള്ളികളും വീടുകളും ശുചീകരിച്ച് വിശുദ്ധമാസത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍.