Top Stories

കപ്പല്‍ ബോട്ടില്‍ ഇടിച്ച് ‌രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

കോഴിക്കോട് : കപ്പല്‍ ബോട്ടില്‍ ഇടിച്ച് ‌രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു.10 പേരെ കാണാതായി. രണ്ടു പേരെ രക്ഷപെടുത്തി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഐ എസ് ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മം​ഗലാപുരം തീരത്തുനിന്ന് അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലിലാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട്  പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എ പി എൽ ലീ ഹാവ്റെ എന്ന സിങ്കപ്പൂർ കപ്പലാണ് ഇടിച്ചത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കോസ്റ്റ് ഗാര്‍ഡി​ന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബം​ഗാള്‍, ഒഡീഷ സ്വദേശികളുമാണ്. മലയാളികള്‍ ആരും ഇല്ലായിരുന്നുവെന്നാണ് അറിയുന്നത്. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പോയത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button