Cinema

‘ദിശ’ ചിത്രീകരണം പൂർത്തിയായി

മൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്കു നടുവിൽ അകപ്പെട്ടു പോകുന്ന വിനോദ് എന്ന പ്ളസ്ടു വിദ്യാർത്ഥിയുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘ദിശ’ ചിത്രീകരണം പൂർത്തിയായി. അനശ്വര ഫിലിംസിന്റെ ബാനറിൽ വി സി ജോസാണ് ദിശ സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ തന്നാണ് കഥയും തിരക്കഥയും. നവാഗതനായ അക്ഷയ് ജെ ജെ ആണ് വിനോദിനെ  അവതരിപ്പിക്കുന്നത്. വിനോദിന്റെ അമ്മ വിലാസിനിയെ അവതരിപ്പിക്കുന്നത് നീ നാകുറുപ്പാണ്. ഒരിടവേളയ്ക്കു ശേഷം നീനാകുറുപ്പ് അവതരിപ്പിക്കുന്ന നെടുനീളൻ കഥാപാത്രമാണ് വിലാസിനി.

തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണൻ , കൃഷ്ണൻ ബാലകൃഷ്ണൻ , ബാലു നാരായണൻ , ദേവൻ നെല്ലിമൂട് , ശ്യാം, വി നരേന്ദ്രമോഹൻ , ജയചന്ദ്രൻ കെ , മേജർ വി കെ സതീഷ്കുമാർ , അരുൺ മോഹൻ , മായാസുകു എന്നിവരാണ് മറ്റ് താരങ്ങൾ.

നിർമ്മാണം – റസ്സൽ സി, ഛായാഗ്രഹണം – അനിൽ നാരായൺ , മനോജ് നാരായൺ , പശ്ചാത്തലസംഗീതം – രമേശ് നാരായൺ , എഡിറ്റിംഗ് – കെ ശ്രീനിവാസ് , പി ആർ ഓ – അജയ് തുണ്ടത്തിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button