സംസ്ഥാനത്ത് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വരും.നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും. വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും നടത്താനുള്ള നടപടികളും കർശനമാക്കും.
പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂര്‍ ആക്കി ചുരുക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന പൊതുപരിപാടികൾക്ക് 100 പേര്‍ മാത്രമേ പങ്കെടുക്കാവൂ . തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 ലധികം പേർ പങ്കെടുക്കാൻ അനുവദിക്കില്ല. ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി ഒന്‍പത് മണിക്ക് മുന്‍പ് അടക്കണം. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഭക്ഷണം പാഴ്സൽ നൽകുന്നത് പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുമ്പോള്‍ ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ച് അടിയന്തരമല്ലാത്ത കോവിഡ് ഇതര രോഗികള്‍ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷനുകള്‍ കൂട്ടുന്നതിനും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളും.