സംസ്ഥാനം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമുണ്ടായത്. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കും. നാളെയും മാറ്റന്നാളുമായി 30,900 പേരെ പരിശോധിക്കാനാണ് തീരുമാനം. മാസ് പരിശോധനയില്‍ ആദ്യം പരിഗണന നല്‍കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണവുമായും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കാകും. സംസ്ഥാനത്ത് കൂടുതല്‍ വാക്സീന്‍ എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി.
നിയന്ത്രണങ്ങൾ
പൊതുപരിപാടികളില്‍ പരമാവധി 75 മുതല്‍ 150 പേര്‍ വരെ മാത്രമേ ഇനി പങ്കെടുക്കാൻ കഴിയൂ.
വിവാഹം,ഗൃഹപ്രവേശം, പൊതുപരിപാടികൾ, എന്നിവയ്ക്ക് ഇനി മുൻകൂർ അനുമതി വേണം.
ഷോപ്പിംഗ് മാളുകളിലും മാർക്കറ്റുകളിലും പ്രവേശിക്കാൻ ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അല്ലങ്കിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരിക്കണം.
സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്തണം .ട്യൂഷൻ സെന്ററുകളിലും ജാഗ്രത പുലർത്തണം.
കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരണം.
പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.