News
എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം : എം ശിവശങ്കർ ഐഎഎസ്സിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. നയതന്ത്ര ബാഗേജിനുള്ളതിൽ സ്വർണ്ണം കടത്തിയ കേസിൽ പ്രതികളുമായി ബന്ധം പുലർത്തിയെന്ന ആരോപണത്തെ തുടർന്നാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത്.
മിർ മുഹമ്മദ് ഐഎഎസ്സാണ് പുതിയ പ്രിൻസിപ്പൽ സെക്രട്ടറി. ഐടി സെക്രട്ടറി സ്ഥാനത്ത് എം ശിവശങ്കർ തന്നെ തുടരും.