കന്യാസ്ത്രീയെ കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി
കൊല്ലം : കുരിപ്പുഴയില്‍ കോൺവൻ്റിലെ കിണറ്റിൽ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. കുരീപ്പുഴയില്‍ ദേശീയപാതയ്ക്ക് സമീപമുള്ള പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കന്യാസ്ത്രീ കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
രാവിലെ പതിവ് പ്രാർഥ നക്കായി മേബിൾ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഇവരുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്‍റെ ശാരീരിക ബുദ്ധിമുട്ടുകളും അലർജി സംബന്ധമായ പ്രശ്നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നും കിണറ്റിലുണ്ടാകുമെന്നുമായി രുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്.
തന്‍റെ മരണത്തിൽ മറ്റാർക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല. തനിക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പാണ് ഇവർ കോൺവന്‍റിലെത്തിയത്. അതേ സമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.