Top Stories
വൈഗയുടെ പിതാവ് സനു മോഹന്‍ പിടിയില്‍
കൊച്ചി : ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനു മോഹന്‍ പോലീസ് പിടിയില്‍. കർണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് സനുമോഹനെ അറസ്റ്റ് ചെയ്തതായാണ് വിവരം.
സനുമോഹനെ കൊച്ചി പോലീസ് കർണാടകയിൽ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം. കൊച്ചി സിറ്റി പോലീസ് വൈകിട്ടോടെ പത്രസമ്മേളനം നടത്തി കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചേക്കും.
സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കർണാടക കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. ഏപ്രിൽ 10 മുതൽ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് നൽകിയവിവരം.