Top Stories
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷം കടന്ന് കോവിഡ് കേസുകൾ
ന്യൂഡൽഹി : തുടർച്ചയായി അഞ്ചാം ദിവസവും രണ്ട് ലക്ഷം കടന്ന് രാജ്യത്ത് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1618 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 12,38,52,566 പേർ ഇതുവരെ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചു.