Top Stories
വൈഗയെ കൊന്നത് താന്‍ തന്നെയെന്ന് സനു മോഹന്‍
കൊച്ചി : വൈഗയെ കൊന്നത് താന്‍ തന്നെയെന്ന് കുറ്റസമ്മതം നടത്തി പിതാവ് സനു മോഹന്‍. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി, എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ ധൈര്യം ലഭിച്ചില്ലെന്നും ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും സനു മോഹൻ മൊഴി നൽകി.
വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. മകൾ മരിച്ചുവെന്ന് കരുതിയാണ് പുഴയിലേക്കെറിഞ്ഞത്. താന്‍ മരണപ്പെട്ടാന് കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും സനുമോഹൻ മൊഴി നൽകി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷമേ അന്തിമ നിഗമനത്തിൽ എത്താൻ കഴിയൂ എന്നാണ് പോലീസ് നിലപാട്.
പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും നടത്തുന്ന വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് സൂചന. പ്രതിയെ കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇന്നലെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.