സംസ്ഥാനത്ത് നാളെമുതല്‍ രാത്രി കര്‍ഫ്യു
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെമുതല്‍ രാത്രി കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍.
രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. പൊതുഗതാഗതത്തിന് നിരോധനമില്ല. പരിപൂര്‍ണ അടച്ചുപൂട്ടലില്ല. അവശ്യ സര്‍വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കും.
മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. മാളുകളും തീയേറ്ററുകളും ഏഴ് മണി വരെ മാത്രമേ തുറക്കാനാകൂ. സ്വകാര്യ ട്യൂഷൻ സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടത്തേണ്ടതെന്ന് നിർദേശമുണ്ട്.
സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കും. തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പൂരപ്പറമ്പിൽ പൊതുജനങ്ങക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകർക്ക് മാത്രമാണ് അനുമതി.