Top Stories
18 വയസ് പൂര്‍ത്തിയായ എല്ലാവർക്കും വാക്സിന്
ഡൽഹി : മെയ് 1 മുതൽ 18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കോവിഡ് വാക്സിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിലാണ് വാക്സിന് വിതരണം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അല്പസമയം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.
ആദ്യഘട്ടത്തില്‍ കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് വാക്സിന് നല്‍കിയത്. പിന്നീട് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന് നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും വാക്സിന് നല്കാന് തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് പ്രക്രിയയിലേക്കാണ് ഇന്ത്യ കടക്കുന്നത്.