രാജ്യത്ത് ഇന്നും രണ്ടരലക്ഷത്തിലേറെ കോവിഡ് രോഗബാധിതർ
ന്യൂഡൽഹി : രാജ്യത്ത് തുടർച്ചയായി ആറാം ദിവസവും രണ്ട് ലക്ഷം കടന്ന് കോവിഡ് രോഗബാധിതർ. കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,170 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 2031977 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതര്‍ കൂടിയത്.
കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1761 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതേവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ കോവിഡ് മരണസംഖ്യയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 180530 ആയി.
13108582 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തരായത്. 18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് വാക്സിന്‍ വിതരണം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം വന്നത്.