Top Stories
കോവിഡ് ആശുപത്രിയില്‍ തീപിടിത്തം;13 പേർ മരണം
മുംബൈ : മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. 13 കോവിഡ് രോഗികള്‍ മരിച്ചതായാണ് വിവരം. പല്‍ഗാര്‍ ജില്ലയിലെ വസായിലുള്ള വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന രോഗികളാണ് മരിച്ചത്.
17 കോവിഡ് രോഗികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. ഐസിയുവിലെ എസി യൂണിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് നിഗമനം. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
#UPDATE 13 people have died so far in fire at COVID hospital in Virar, in Vasai Virar municipal limits, Palghar district
(Earlier visuals)#Maharashtra pic.twitter.com/KHTiSqbLMY
— ANI (@ANI) April 23, 2021