Top Stories

രാജ്യത്ത് ഇന്ന് മൂന്നരലക്ഷത്തിനടുത്ത് കോവിഡ് രോഗികൾ

ന്യൂഡല്‍ഹി : കോവിഡിന്‍റെ രണ്ടാം വ്യാപനം രാജ്യത്ത് അതി​തീവ്രമായി തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്ന്​ ലക്ഷത്തിലധികം പേര്‍ക്ക്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചു. 332,730 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്​. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,263,695 ആയി ഉയര്‍ന്നു. ഇതില്‍ 1,36,48,159 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 24,28,616 പേരാണ്​ രോഗം ബാധിച്ച്‌​ ചികിത്സയിലുള്ളത്​. 2,263 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഇതോടെ ആകെ കോവിഡ്​ മരണം 186,920 ആയി ഉയര്‍ന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. ദില്ലി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 കൊവിഡ് രോ​ഗികള്‍ മരിച്ചെന്നാണ് റിപ്പോർട്ട്. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button