News

കെആര്‍ ​ഗൗരിയമ്മയുടെ നില ​ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം : മുൻ മന്ത്രി കെആര്‍ ​ഗൗരിയമ്മയുടെ നില ​ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ​ഗൗരിയമ്മ തീവ്ര പരിചരണ വിഭാ​ഗത്തില്‍ തുടരുകയാണ്.

പനിയും ശ്വാസംമുട്ടലും കാരണം കഴിഞ്ഞ ദിവസമാണ് ​ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിശ്രമം. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു 102 കാരിയായ കെ ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button