News
സീരിയൽ നടൻ ആദിത്യനെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ : സീരിയൽ നടൻ ആദിത്യനെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിന് സമീപം കാറിലാണ് ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി ആദിത്യനെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ആദിത്യനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സീരിയൽ നടി അമ്പിളിദേവിയുടെ ഭർത്താവാണ് ആദിത്യൻ. കുറച്ചു ദിവസങ്ങളായി അമ്പിളിയും ആദിത്യനും പരസ്പരം മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുടെ ബന്ധമുണ്ടന്നും തന്നെ വിവാഹ മോചനത്തിന് നിർബന്ധിക്കുന്നുണ്ടന്നും അമ്പിളി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആദിത്യൻ അമ്പിളിയെ ആപായപ്പെടുത്താൻ ശ്രമിച്ചെന്നും അമ്പിളി മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.