ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി
ന്യൂഡൽഹി : കോവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഇത് അടുത്ത മാസം മൂന്നിന് വൈകീട്ട് വരെ തുടരുമെന്നാണ് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് കേസുകളുടെ തീവ്ര വ്യാപനത്തിൽ ഡൽഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ താറുമാറായി കിടക്കുന്ന പശ്ചാത്തലത്തിലാണ് ലോക്ഡൗൺ നീട്ടുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും കേസുകൾക്ക് കുറവ് വന്നിട്ടില്ലെന്ന് കെജ്രിവാൾ വ്യക്തമാക്കി.
ഡല്‍ഹിയില്‍ കോവിഡ് മൂലമുള്ള മരണ നിരക്കും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 24,000ല്‍ അധികം പേര്‍ക്കാണ് ഇന്നലെ മാത്രം ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. നിലവില്‍ പത്ത് ലക്ഷത്തില്‍ അധികം പേരാണ് ചികിത്സയിലുള്ളത്.