News

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത് വിക്രം എന്നിവരാണ് സസ്‌പെന്‍ഷനിലായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്  രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തത്.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ കൂടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നതാണ് അജിത്തിനെതിരായ അച്ചടക്ക നടപടിക്ക് കാരണം. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button