Top Stories
രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി
തിരുവനന്തപുരം : രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനം റദ്ദാക്കി. ആറിന് കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി ഏഴാം തീയതി ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപിലെ പരിപാടികൾക്ക് ശേഷം ഒൻപതിന് തിരികെ കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി ഡൽഹിയിലേക്ക് ഡൽഹിയിലേക്ക് മടങ്ങി പോകും.
രാഷ്ട്രപതിയുടെ സന്ദർശനത്തിന് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പോലീസും ആശങ്ക പ്രകടിപ്പിച്ചതിനാലാണ് രാഷ്‌ട്രപതി ശബരിമല സന്ദർശനം ഒഴിവാക്കിയത്.ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷയൊരുക്കാൻ ബുദ്ധിമുട്ടാണ് എന്ന് സർക്കാർ രാഷ്‌ട്രപതിഭവനെ അറിയിച്ചിരുന്നു.

