തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നു
ന്യൂഡൽഹി : തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. 14,19,11,223 പേർ ഇതുവരെ രാജ്യത്തുടനീളം കോവിഡ് വാക്സിൻ സ്വീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 1,95,123 ആയി. നിലവിൽ 28,13,658 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,272 പേർ രോഗമുക്തരായി. ഇതുവരെ ആകെ 1,43,04,382 പേരാണ് പൂർണമായും രോഗമുക്തരായത്. ഐസിഎംആർ കണക്കുകൾ പ്രകാരം 27,93,21,177 സാമ്പിളുകളാണ് ഇതുവരെ രാജ്യത്തുടനീളം പരിശോധിച്ചത്. ഞായറാഴ്ച മാത്രം 14,02,367 സാമ്പിളുകൾ പരിശോധിച്ചു.
പകുതിയിലേറേ പുതിയ കേസുകളും മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 66191 പേർക്കാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് 35,311, കർണാടക 34,804, കേരളം 28,269, ഡൽഹി 22,933 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.