News
കൂടുതൽ നിയന്ത്രണങ്ങളിൽ ഇന്ന് തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാൻ ഇന്ന് സർവകക്ഷി യോഗം ചേരും. ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനുമാണ് സാധ്യത. സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നത് ഒഴിവാക്കിയേക്കും.
പൂര്‍ണമായ അടച്ചിടലിനോട് എല്‍ഡിഎഫും, യുഡിഎഫും യോജിക്കില്ല. പൂര്‍ണ ലോക്ഡൗണ്‍ തൊഴില്‍നഷ്ടത്തിനും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുമെന്നാണു സര്‍ക്കാരിന്റെയും നിലപാട്. വോട്ടെണ്ണല്‍ ദിനത്തിലെ മുന്‍കരുതലുകളെക്കുറിച്ചും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.