News

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവർക്ക് മൂന്നാംദിവസം ഡിസ്ചാർജ്; മാനദണ്ഡം പുതുക്കി

തിരുവനന്തപുരം : കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മൂന്നാംദിവസം നെഗറ്റീവ് ആയി കണക്കാക്കി ഡിസ്ചാര്‍ജ് ചെയ്യും. ഇവര്‍ക്ക് ആശുപത്രി വിടാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് ആവശ്യമില്ല. ഇവർ കുറഞ്ഞത് 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.

നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ഗുരുതര രോഗികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് പുതിയ ഡിസ്ചാര്‍ജ് മനദണ്ഡം ഇറക്കിയിരിക്കുന്നത്. ഇടത്തരം രോഗതീവ്രതയുള്ളവരെയും ആന്റിജന്‍ നെഗറ്റീവ് പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button