Top Stories

ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക്‌ വിലക്ക്‌

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ദിനത്തിലും ശേഷവും ഉള്ള പ്രകടനങ്ങള്‍ വിലക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. സ്ഥാനാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്പോള്‍ പരമാവധി രണ്ടു പേരയേ ഒപ്പം അനുവദിക്കൂ എന്നും കമ്മീഷന്റെ ഉത്തരവിലുണ്ട്.

ഇന്നലെ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ പാളിച്ച ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. വോട്ടെണ്ണല്‍ ദിനത്തെക്കുറിച്ച്‌ കൃത്യമായ പദ്ധതി തയാറാക്കണമെന്നും ഇല്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‌‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും വിജയാഹ്ളാദ പ്രകടനങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

രൂക്ഷമായ ഭാഷയിലാണ് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കൊവിഡ് രണ്ടാം തരം​ഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണ്. രാഷ്ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കമ്മീഷന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു ഉത്തരവ് പോലും പാലിക്കപ്പെട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button