Top Stories
രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപതിനായിരം കടന്നു. 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ രാജ്യത്ത് 29,78,709 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി.
ആദ്യമായി രാജ്യത്തെ പ്രതിദിന മരണം 3000 കടന്നു. 3293 മരണം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് വരെ 2,01,187 പേരാണ് കോവിഡ് വൈറസ് ബാധിച്ച് മരിച്ചത്.
ഇന്നലെ 2,61,162 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,48,17,371. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,48,17,371 ആണ്. രാജ്യത്ത് ഇതുവരെ 28,27,03,789 സാമ്പിളുകൾ പരിശോധിച്ചു.