Top Stories

സംസ്ഥാനത്ത് മേയ്​ 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് മേയ്​ 4 മുതല്‍ 9 വരെ (ചൊവ്വ മുതല്‍ ഞായര്‍ വരെ) കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം.  ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയ​ന്ത്രണങ്ങള്‍ക്ക്​ പുറമെയാണ് പുതിയ നിയന്ത്രണങ്ങൾ.  കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ​ തീരുമാനമെടുത്തത്.

നിയന്ത്രണങ്ങള്‍ സംബന്ധിച്​ കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓക്സിജന്‍ എത്തിക്കുന്നതില്‍ ഒരു പ്രശ്​നവുമുണ്ടാകില്ലെന്ന്​ ഉറപ്പു വരുത്തുമെന്നും അ​തിന്​ പൊലീസ്​ ഫലപ്രദമായി ഇടപെടണമെന്ന്​ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ടി.വി സീരിയല്‍ ഔട്ട്​ഡോര്‍, ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍​ നിര്‍ത്തിവെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട്​ മീറ്റര്‍ അകലംപാലിക്കുകയും രണ്ട്​ മാസ്​ക്​ ധരിക്കുകയും വേണം. സാധിക്കുമെങ്കില്‍ കൈയുറയും ധരിക്കണം. സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാന്‍ ശ്രമിക്കണം. ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക്​ രണ്ടു മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്​. അത്​ പാലിക്കാന്‍ ബാങ്കുകാര്‍ തയാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button