കോവിഡ് വാക്സിനേഷന് മാര്‍ഗരേഖ പുതുക്കി
തിരുവനന്തപുരം : കോവിഡ് വാക്സിനേഷന് മാര്‍ഗരേഖ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച് രണ്ടാം ഡോസിന് സമയമായവര്‍ക്ക് മുന്‍ഗണന എന്നതാണ് സുപ്രധാന തീരുമാനം. ഒപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ സംവിധാനം വാക്സിനേഷന് കേന്ദ്രത്തിലേര്‍പ്പെടുത്താനും നിര്‍ദ്ദേശമായി.
ആദ്യ ഡോസ് സ്വീകരിച്ച് 6 മുതല്‍ 8 ആഴ്ചവരെ ആയവര്‍ക്കും 4 മുതല്‍ 6 ആഴ്ചവരെ ആയവര്‍ക്കുമാണ് മുന്‍ഗണന. ആദ്യ ഡോസ് വാക്സിനേഷന് സ്വീകരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി. സ്പോട് അലോട്മെന്റ് വഴിയാണ് വാക്സിന് നല്‍കുക.
ഇതിനൊപ്പം വാക്സിനേഷന് എത്തുന്നവരിലെ ഏറ്റവും പ്രായമേറിയവരേയും ഭിന്നശേഷിക്കാരേയും വിശ്രമസ്ഥലത്തുവെച്ച് തന്നെ പ്രത്യേക ക്യൂവിലേക്ക് മാറ്റി മുന്‍ഗണന നല്‍കും. വളണ്ടിയര്‍മാര്‍ അത് ക്രമീകരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.